സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് രണ്ട് കുട്ടികളടക്കം നാലുപേര്‍ക്ക് പരിക്ക്



പാലക്കാട് കാർ പൊട്ടിത്തെറിച്ച്‌ നാല് പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. രണ്ട് കുട്ടികളടക്കം നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട്‌ പൊല്‍പ്പുള്ളിയിലാണ് സംഭവം.

മാരുതി കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സി മാത്യുവിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. 
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എമലീന മരിയ മാർട്ടിൻ (4), ആല്‍ഫ്രഡ് മാർട്ടില്‍ (6) എന്നീ കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് 90 ശതമാനം പൊള്ളലേറ്റെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് സംശയിക്കുന്നത്.