സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ തുടങ്ങും


സിപിഐ വയനാട് ജില്ലാ സമ്മേളം നാല്, അഞ്ച്, ആറ് തീയതികളിലായി ചീരാലില്‍ നടക്കും. സമ്മേളന നഗരയിലേക്ക് വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നു കൊണ്ടുവരുന്ന കൊടിമര, പതാക, ബാനര്‍ ജാഥകള്‍ വൈകുന്നേരം നാലിന് സമ്മേളന നഗരിയില്‍ സംഗമിക്കും. 

അട്ടമല മുസ്തഫ സ്മൃതി കൂടീരത്തില്‍ നിന്ന് ആരംഭിക്കുന്ന പതാക ജാഥ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗം മഹിത മൂര്‍ത്തി ആണ് പതാക ജാഥയുടെ ക്യാപ്ടന്‍. 

മേപ്പാടി മണ്ഡലം സെക്രട്ടറി കെ രമേശന്‍ അസിസ്റ്റന്റ് സെക്രട്ടറിയും, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കെ തോമസ് ഡയറക്ടറുമാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി ഏറ്റുവാങ്ങും. ബാനര്‍ ജാഥ മാനന്തവാടി കെ കെ അണ്ണന്‍ സ്മ‍ൃതി കുടീരത്തില്‍ നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്യും. 

ജില്ലാ എക്സിക്യുട്ടീവ് അംഗം വി കെ ശശിധരന്‍ ജാഥാ ക്യാപ്ടനും, മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭ രാജന്‍ വൈസ് ക്യാപ്ടനും, ജില്ലാ എക്സിക്യുട്ടീവ് അംഗം സി എം സുധീഷ് ഡയറക്ടറുമാണ്. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി മണി ഏറ്റുവാങ്ങും. പുല്‍പളളി പി എസ് വിശ്വംഭരന്‍ സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി ഉദ്ഘാടനം ചെയ്യും. 

ജില്ലാ എക്സിക്യുട്ടീവ് അംഗം ടി ജെ ചാക്കോച്ചന്‍ ജാഥാ ക്യാപ്ടനും, പുല്‍പളളി മണ്ഡലം സെക്രട്ടറി ടി സി ഗോപാലന്‍ വൈസ് ക്യാപ്ടനും, എക്സിക്യുട്ടീവ് അംഗം എം വി ബാബു ഡയറക്ടറുമാണ്. എക്സിക്യുട്ടീവ് അംഗം അഡ്വ കെ ഗീവര്‍ഗീസ് ഏറ്റുവാങ്ങും. ശനിയാഴ്ച പി എസ് വിശ്വംഭരന്‍ നഗറില്‍ (പ്ലാസ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളം ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. സ്വാഗത സംഘം കണ്‍വീനര്‍ സജി വര്‍ഗീസ് സ്വാഗതം പറയും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി ചാമുണ്ണി പ്രസംഗിക്കും.

നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം റവന്യുമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സമ്മേളന നഗരയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും.