അമ്മയുടെ കൺമുന്നിൽ വെച്ച് സ്കൂൾ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം.


പാലക്കാട്: അമ്മയുടെ മുന്നിൽ സ്കൂ‌ൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം.

പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.