സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർ ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്ന് ജില്ലകളിൽ ഒരേ സമയം പ്രതി രോധ പ്രവർത്തനം നടത്താൻ നിർദേശം നൽ കി. 26 കമ്മിറ്റികൾ വീതം മൂന്ന് ജില്ലകളിൽ രൂ പീകരിച്ചിട്ടുണ്ട്.
രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയിൻ മെന്റ് സോണുകൾ പ്രഖ്യാപിക്കും. കളക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ലിക് അനൗൺസ്മെന്റ്റ്, കോൺടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും നിർദേശം ന ല്കിയിട്ടുണ്ട്.
സമ്പർക്ക പട്ടിക തയാറാക്കുന്നതിന് പോലീ സിന്റെ സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈ നും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകുമെ ന്നും മന്ത്രി അറിയിച്ചു. വൈകുന്നേരം ആരോ ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും നിപ്പ ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ് കണ്ട ത്തിയതിനെ തുടർന്ന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരണത്തിനായി സാമ്പിളു കൾ അയച്ചിരുന്നു.
പാലക്കാട് സ്വദേശിയായ 38കാരിയുടെയും കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച് മരി ച്ച 18കാരിയുടെയും സാമ്പിളുകളാണ് അയച്ച ๕.
ഇതിൽ രോഗലക്ഷണങ്ങളുമായി ചികിത്സയി ലുള്ള പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പാ ലോട് സ്വദേശിനിയായ 38കാരിക്ക് നിപ്പ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐ സിയുവിലാണ് യുവതി. പനിയെത്തുടർന്ന് ഇ ക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയാ യിരുന്നു.
ഇതോടെ, മേഖലയിൽ നിയന്ത്രണമേർപ്പെടു ത്തി. ജില്ലാ ഭരണകൂടം മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടാനും അധികൃതർ അറിയിച്ചു.
രോഗിയുടെ വീട്ടുകാർ, അയൽവാസികൾ, നാ ട്ടുകാർ തുടങ്ങി നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്. അതേസമയം, പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ മൂന്നു മക്കൾക്കും നിലവിൽ പനിയില്ല.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയി ൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകൽ കിഴക്കുംപറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
നിപ്പ ബാധ സംശയിച്ചതിനെ തുടർന്ന് അഞ്ചു വാർഡുകൾ കണ്ടെയ്ൻമെന്റ്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11 വാർഡുകൾ കണ്ടെയ്ൻമെന്റ്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാ ർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ