വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്.
പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ജീവൻ രക്ഷിക്കാനായില്ല.
എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിക്കുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്മോൻ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞത്.
ഇതിനെ തുടർന്നാണ് അച്ഛൻ ജോസ് മോനെ പോലീസ് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്ത്. വഴക്കിനെ തുടർന്നാണ് താൻ മകളെ കൊലപ്പെടുത്തിയതെന്ന് ജോസ് മോൻ പോലീസിനോട് സമ്മതിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ