നിത്യോപയോഗ ചെലവ് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഉയരുന്നത് സാധാരണക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിവരം.
പന്ത്രണ്ട് ശതമാനം ജിഎസ്‌ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന ഇനങ്ങളിൽ വലിയൊരു പങ്കിനെ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റുകയോ ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. ഇപ്പോൾ 12 ശതമാനം ജിഎസ്ടി ഈടാക്കുന്ന മിക്ക ഇനങ്ങളും സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണ്. ഇവയ്ക്ക് വില കുറയുന്നതേ അത്തരക്കാരുടെ ജീവിതച്ചെലവിൽ കാര്യമായതോതിൽ കുറവുവരും.
ജിഎസ്ടി കൗൺസിലിൻ്റെ 56-ാമത് യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രി ചെയർമാനും സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്നതുമായ ജിഎസ്ടി കൗൺസിലിനാണ് നികുതി നിരക്കുകളിലെ മാറ്റം ശുപാർശ ചെയ്യാൻ അധികാരമുള്ലത്.
വിലകുറയാൻ സാദ്ധ്യതയുള്ള സാധനങ്ങളുടെ പട്ടിക ചുവടെ
ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ, തയ്യൽ മെഷീനുകൾ,ഇസ്തിരിപ്പെട്ടി, ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകൾ, സൈക്കിൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ, സാനിട്ടറി നാപ്‌കിനുകൾ, ഹെയർ ഓയിലുകൾ, ടൂത്ത് പേസ്റ്റ്, കുടകൾ, വാട്ടർ ഫിൽട്ടറുകളും പ്യൂരിഫയറുകളും (ഇലക്ട്രിക് അല്ലാത്ത തരങ്ങൾ), പ്രഷർ കുക്കറുകൾ, അലുമിനിയം, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച പാചക പാത്രങ്ങൾ, കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകൾ, ചില വാക്‌സിനുകൾ, പാക്കറ്റിലടച്ച പാൽ ഉത്പന്നങ്ങൾ തുടങ്ങിയവ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ