ഒറ്റപ്പാലം മനിശ്ശേരിയില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണ്‍, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.
നാലാം ക്ലാസില്‍ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരണ്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്ബാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ