സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കടയിൽ മരിച്ച 18കാരിക്ക് രോഗം സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഡിപ്പാർട്ട്മെന്റിലെ ഫലം പോസിറ്റീവ്. നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേരാണുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.
പാലക്കാട് മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സംശയിച്ചത്. തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ്റ് സോണാക്കി പ്രഖ്യാപിച്ചു. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറഞ്ഞു. പാലക്കാട് മലപ്പുറം ജില്ലകളിൽ കഴിഞ്ഞമാസം ന്യൂമോണിയ മസ്തിഷ്ക ജ്വരമോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ