കോഴിക്കോട് പേരാമ്ബ്രയില്‍ ബസുകളുടെ മത്സരയോട്ടം; ബൈക്കില്‍ സഞ്ചരിച്ച 19 കാരന് ദാരുണാന്ത്യം.


കോഴിക്കോട് പേരാമ്ബ്രയില്‍ ബസുകളുടെ മത്സരയോട്ടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദ് ( 19) ആണ് മരിച്ചത്.

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ ബസിന്റെ പിൻചക്രം അബ്ദുല്‍ ജവാദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ജവാദ് ബൈക്കില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

തൊട്ടു പിന്നാലെ തന്നെ ബസിന്റെ പിൻചക്രം കയറിഇറങ്ങുകയും തല്‍ക്ഷണം തന്നെ മരണം സംഭവിക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ പി ജി വിദ്യാർഥിയായിരുന്നു മരിച്ച അബ്ദുല്‍ ജവാദ്.

കോഴിക്കോട് പേരാമ്ബ്ര ഭാഗത്ത് ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കർശനമായ നടപടി പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.