ഓണം കളർഫുള്ളാക്കാൻ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാ പനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇ നം സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആ സ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറുകളും തുടങ്ങും.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടുവരെ കിറ്റുകൾ വിതരണം ചെയ്യും. വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും ഒരു കിലോയായി വർധിപ്പിച്ചു.
ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്‌സി ഡിയായും നോൺ സബിസിഡിയായും വെളി ച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാൻഡുകളു ടെ വെളിച്ചെണ്ണയും എംആർപിയെക്കാൾ കുറ ഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ