ഭക്ഷണം കഴിക്കാതെ സ്കാനിംഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു.



മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അംബികയാണ് മരിച്ചത്. അംബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പ്രമേഹ രോഗിയായ അംബികയുടെ കാലിൽ മുറിവുണ്ടായിരുന്നു. പ്രമേഹത്തി ബുദ്ധിമുട്ടൊഴിച്ചാൽ ഗുരുതരമായ ആരോ ഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. വാഹനത്തിൽ നടന്നു കയറിയ അമ്മയാണ് പക്ഷാഘാതം പിടിപെട്ട് തിരിച്ചെത്തിയത്. ഗുരുതര ചികിത്സാ പിഴവാണ് മെഡിക്കൽ കോളജിന്റെ ഭാഗത്തുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ 17-ാം തിയതിയാണ് കാലിലെ മുറിവിനെ തുടർന്ന് അംബികയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നാലാം വാർഡിലായിരുന്നു ചികിത്സ. സ്കാൻ ചെയ്യാൻ ഡോക്ടർ എഴുതി നൽകിയെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടിയത്. സ്കാനിം ഗ് ദിവസം തിരക്ക് കാരണം അഞ്ച് മണിക്കൂറിലധികം ആഹാരം കഴിക്കാതെ കാത്തിരിക്കേണ്ടി വന്നു. 

പ്രമേഹ രോഗിയാണെന്നും ആഹാരം കഴിക്കണമെന്നും മകൻ പലവട്ടം അധികൃതരോട് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതോടെ അംബികയ്ക്ക് വിറയലും ബോധക്കേടുമുണ്ടായി. പിന്നാലെ മയങ്ങാനുള്ള മരുന്ന് നൽകി. എന്നാൽ ബോധം വരുമ്പോഴേക്കും അംബികയ്ക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു. 

മെഡിക്കൽ കോളജ് അധികൃതർ കയ്യൊഴിഞ്ഞതോടെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടു വന്നു. അതേസമയം കൊണ്ടുവരുമ്പോഴുണ്ടായ എല്ലാം ബുദ്ധിമുട്ടുകളും മാറിയെന്നാണ് ഡിസ്‌ചാർജ് സമ്മറിയിൽ മെഡിക്കൽ കോളജ് അധികൃതർ എഴുതിയിരുന്നത്.