തിളച്ച കടലക്കറിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു. യു.പി സോൻഭദ്ര ജില്ലയിലെ ദുദ്ധിയിലാണ് സംഭവം. പ്രിയ എന്ന കുഞ്ഞാണ് മരിച്ചത്. രണ്ടു വർഷം മുമ്പ് കുട്ടിയുടെ സഹോദരി സമാനമായ രീതിയിൽ പരിപ്പ് വേവിച്ച് കൊണ്ടിരുന്ന പാത്രത്തിൽ വീണ് മരിച്ചിരുന്നു. ആ വേദന മാറുന്നതിന് മുൻപാണ് കുടുംബത്തിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്.
കുട്ടിയുടെ പിതാവ് തെരുവുകച്ചവടക്കാരനാണ്.
വീട്ടിൽ പാനീപൂരി ഉണ്ടാക്കുന്നതിനായി കുട്ടിയുടെ അമ്മ കടല വേവിക്കുന്നതിനിടയിലാണ് അപകടം. അമ്മ അടുത്ത മുറിയിൽ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പാത്രത്തിൽ വീഴുകയായിരുന്നു.
നിലവിളി കേട്ടെത്തിയ അമ്മ പാത്രത്തിൽ വീണ കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കുട്ടിയുടെ മരണ വിവരം പൊലീസിൽ അറിയിക്കാതെ കുടുംബം സംസാരം നടത്തിയതായി ദുദ്ധി സി.ഐ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനക്കായി പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും സംസാരം കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോൾ ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ