ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് പൊള്ളാച്ചിയിൽ മലയാളി യുവതിയെ കുത്തി ക്കൊലപ്പെടുത്തി. കോയമ്പത്തൂരിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അഷ്വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേ ട്ട സ്വദേശി പ്രവീൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. യുവതി തനിച്ചാ ണ് മനസിലാക്കി പ്രതി പൊൻമുത്തു നഗറിലെ ഇവരുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് കൈയിൽ കരുതിയിരുന്ന പേന ക ത്തി ഉപയോഗിച്ച് ഇയാൾ യുവതിയെ ആക്രമിച്ചു. ഇത് ഒടിഞ്ഞുപോയതോടെ അടുക്കളയിൽ പോയി കറികത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
പൊൻമുത്തു നഗറിലാണ് അഷ്‌വികയും കു ടുംബവും താമസിച്ചിരുന്നത്. ഏറെ നാളായി ഇവരുടെ അയൽവാസിയായിരുന്ന പ്രതി സമീപ കാലത്താണ് ഉദുമൽപേട്ടയിലേക്ക് പോയത്. ഏറെ നാളായി യുവതിയോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇവർ ഇത് നിരസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ