കാണാതായ വയോധികന്റെ മൃതദേഹം കടലുണ്ടിപ്പുഴയിൽ കണ്ടെത്തി.



മലപ്പുറം: വേങ്ങര കാരാത്തോട് പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചിൽ നടത്തിയിരുന്ന വെങ്കുളം സ്വദേശി സൈദലവി (63)ന്റെ മൃതദേഹം കണ്ടെത്തി. 

പരപ്പനങ്ങാടിയിൽ ഉള്ള അട്ടക്കുളങ്ങര പുഴയിൽ നിന്ന് ലഭിച്ച മൃതദേഹം വേങ്ങര കാരാത്തോട് നിന്നും കാണാതായ സൈതലവിയുടേതാണ് എന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു . മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്.