തിരുവനന്തപുരത്ത് പിതാവിന്‍റെ കയ്യില്‍ നിന്ന് താഴെ വീണ നാലു വയസുകാരന് ദാരുണാന്ത്യം.




തിരുവനന്തപുരം പാറശ്ശാലയില്‍ പിതാവിന്‍റെ കയ്യില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം.
പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം. 

പനയറക്കല്‍ സ്വദേശികളായ രജിൻ-ധന്യ ദമ്ബതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യില്‍ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്. ഉടനെ തന്നെ കുട്ടി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.