ഖത്തർ വ്യോമപാത അടച്ചു; ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ചു.


ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നും ബഹറിനിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിച്ചു. തിരുവ നന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നി ന്നും പുറപ്പെട്ട വിമാനങ്ങളാണ് തിരിച്ചുവിളിച്ചത്  .

രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം ഏഴിന് കൊച്ചിയിൽ നിന്നും പു റപ്പെട്ട വിമാനങ്ങളാണ് തിരിച്ചുവിളിച്ചത്. ഖത്തറിലെ അമേരിക്കയുടെ സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ വ്യോമപാത അടയ്ക്കുകയായിരുന്നു.

പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.