തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊലപ്പെട്ടത്. ഷഹിലയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
മണ്ണന്തലയിലെ ലോഡ്ജില്‍ വെച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരമാണ് അതിദാരുണമായ സംഭവം. പോത്തൻകോട് സ്വദേശികളായ ഇരുവരും, ഷഹിലയുടെ ചികിത്സാർഥം മണ്ണന്തലയിലെ ഒരു ലോഡ്ജില്‍ മുറി എടുത്തിരുന്നു. കഴിഞ്ഞ 14ാം തിയതിയാണ് ഇവർ മണ്ണന്തലയിലെത്തിയത്. പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ഷംഷാദും സുഹൃത്തും മദ്യ ലഹരിയിലായിരുന്നെന്നാണ് റിപ്പോർട്ട്. മുപ്പതുകാരിയായ യുവതിയുടെ ശരീരത്തിലാകമാനം മുറിവുകളുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ