കോഴിക്കോട് നാദാപുരത്ത് കുഞ്ഞിന്റെ കഴുത്തില്‍നിന്ന് സ്വർണമാല മോഷ്ടിച്ചു. യുവതിയുടെ കൈയ്യിലിരുന്ന കുഞ്ഞിൻറെ കഴുത്തില്‍നിന്ന് മാല മോഷ്ടിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം നാദാപുരത്താണ് സംഭവം.
ബസ് സ്റ്റാന്റിലെ ബുക്ക് സ്റ്റാളിലെത്തിയ നാദാപുരം ചാലപ്പുറം സ്വദേശിയായ യുവതിയുടെ കുട്ടിയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു പവൻ തൂക്കം വരുന്നതാണ് മാല. നീല ചുരിദാറും വെള്ള ഷാളും ധരിച്ച യുവതിയാണ് അമ്മക്ക് പിന്നാലെ നടന്ന് കുട്ടിയുടെ കഴുത്തിലെ സ്വർണമാല തന്ത്രപരമായി പൊട്ടിച്ചെടുത്തത്. പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ