ബാണാസുര ഡാം രണ്ട് ഷട്ടറുകളും ഇന്ന് (30-6-2025) ഉച്ചയ്ക്ക് ശേഷം 12.30 ന് 5 സെൻ്റീ മീറ്റർ വീതം കൂടി ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.



ബാണാസുര സാഗര്‍ ഡാമിലെ
സ്‌പിൽവെയുടെ 2 ഷട്ടറുകൾ (Radial Gate No. 2, 3) നിലവിൽ 10 സെന്റീ മീറ്റർ വീതം ഉയർത്തിട്ടുള്ളതാണ്. ഈ 2 ഷട്ടറുകളും (Radial Gate No. 2 & 3) ഇന്ന് (30-6-2025)  ഉച്ചയ്ക്ക്  ശേഷം 12.30 മണിക്ക് 5 സെൻ്റീ മീറ്റർ വീതം കൂടി ഉയർത്തും. 

കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴയിലെ വെള്ളം 10  സെൻ്റീ മീറ്റർ മുതൽ 20 സെന്റീ മീറ്റർ വരെ ഉയരാനുള്ള സാധ്യതയാണുള്ളത്.

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല.

ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077. 

പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്‌.