പല്ലുവേദനയ്ക്ക് സൾഫസ് ഗുളിക നൽകി, ഭോപ്പാലിൽ യുവതി മരിച്ചു.


ഭോപ്പാൽ: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നൽകിയ സൾഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു.

മെഡിക്കൽ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാൻ ഫാർമസിയിലെത്തിയ യുവതിക്ക് നൽകിയത് സൾഫസ് ഗുളികയാണ്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ നിന്നുള്ള രേഖ എന്ന സ്ത്രീയാണ് മരിച്ചത്. രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.