ഒരു തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഫാസ്ടാഗുകൾക്ക് അനുവൽ പാസ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഒറ്റത്തവണ 3,000 രൂപ നൽകിയാലാവും ഒരു വർഷത്തേക്ക് പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുക.
ഫാസ്ടാഗിൽ രണ്ട് തരം പേയ്മെന്റ് സംവിധാനം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഒന്ന് അനുവൽ പാസ് സംവിധാനമാണ്. മറ്റൊന്ന് സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ നൽകുന്ന രീതിയാണ്. ഇതുപ്രകാരം 100 കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപയാണ് ടോളായി നൽകേണ്ടി വരിക.
നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ തന്നെ ഈ രണ്ട് രീതിയിലും ടോൾ പിരിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഇതിനായി സംവിധാനത്തിൽ കൂട്ടിച്ചേർക്കലുകൾ വേണ്ടി വരില്ല. ദൂരത്തിനനുസരിച്ച് ടോൾ പിരിക്കുന്ന സംവിധാനം വന്നാൽ നിലവിലുള്ള ടോൾ ബൂത്തുകൾ ഉണ്ടാവില്ലെന്നും സൂചനയുണ്ട്.
ടോൾബൂത്തുകൾക്ക് പകരം ജി.പി.എസ് അടിസ്ഥാനമാക്കി ടോൾ പിരിക്കാനുള്ള സംവിധാനം അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ