ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് അഞ്ച് ഇന്ത്യൻ സൈനികര്‍; ആദരാഞ്ജലി അര്‍പ്പിച്ച്‌ സൈന്യം.



ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം. പാകിസ്താനെതിരായ സൈനിക നടപടിയേക്കുറിച്ച്‌ വിശദീകരിക്കാൻ കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സായുധ സേനയിലെ അഞ്ച് സഹപ്രവർത്തകർക്കും ജീവൻ നഷ്ടമായ സാധാരണക്കാർക്കും ആദരാഞ്ജലി അർപ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓർമിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാകിസ്താൻ സൈന്യത്തിന് 35-40 ഉദ്യോഗസ്ഥരെ നഷ്ടമായെന്നും സൈന്യം അറിയിച്ചു. ഒൻപത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരരെ വധിച്ചതായും അവർ വ്യക്തമാക്കി.