കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടിൽ നിധീഷ്(31) ആണ് മരിച്ചത്, ഭാര്യ ശ്രുതിക്ക് (28) ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. ജോലി സ്ഥലത്തെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
നിധീഷിൻ്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കി.പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ