ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് കല്യാണവീട്ടിൽ പാത്രം കൊണ്ടുള്ള അടിയേറ്റ് നാലുപേർക്ക് പരിക്ക്.



ബിരിയാണിക്ക് സാലഡ് നൽകാത്തതിൻ്റെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. കാറ്ററിംഗ് തൊഴിലാളികൾ തമ്മിലുള്ള തർക്കാണ് കൂട്ടയടിയിൽ കലാശിച്ചത്. കൊല്ലം തട്ടാമലയിൽ തിങ്കളാഴ്ച‌യാണ് സംഭവം.

പിണയ്ക്കൽ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന കല്യാണ സൽക്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. ബിരിയണിക്കാപ്പം സാലഡ് ലഭിച്ചില്ലെന്ന പരാതി പലരും ഉന്നയിച്ചിരുന്നു. ഇത് പറഞ്ഞാണ് ഭക്ഷണം വിളമ്പിയവരും പാകം ചെയ്‌തവരും തമ്മിൽ തർക്കം തുടങ്ങിയത്. ഇത് പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. 

പാത്രം കൊണ്ടുള്ള അടിയേറ്റ് നാല് പേരുടെ തലയ്ക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുമായി ഇരുവിഭാഗവും ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം