കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാ ൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയ്ക്ക് പിന്നാലെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി മുതൽ പ്രദേശത്ത് കനത്തമഴയാണ്.
ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം നാട്ടുകാ രുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്‌തംഭിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ