1) കോഴിക്കോട് ഭാഗത്തുനിന്നും വന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും വെളിമുക്ക് എന്ന സ്ഥലത്തുനിന്നും ഹൈവേ റോഡിലൂടെ കയറി വി കെ പടി വഴി - മമ്പുറം - തിരൂരങ്ങാടി- കക്കാട് വഴി തൃശ്ശൂര്‍ ഭാഗത്തേക്കും
2) തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കക്കാട് ജംഗ്ഷനില്‍ നിന്നും തിരൂരങ്ങാടി മമ്പുറം വികെ പടി വഴി നാഷണല്‍ ഹൈവേയില്‍ എത്തിച്ചേര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും,.
3) കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളപ്പുറം ജംഗ്ഷനില്‍ വന്ന് പനംമ്പുഴ റോഡ് വഴി കൂരിയാട്- കക്കാട് വഴി തൃശ്ശൂര്‍ ഭാഗത്തേക്കും
4) തൃശ്ശൂര്‍ ഭാഗത്തുനിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ കക്കാട് ജംഗ്ഷനില്‍ നിന്നും ചെമ്മാട് പരപ്പനങ്ങാടി റോഡിലേക്ക് തിരിഞ്ഞ് മമ്പുറം - വികെ പടി - കൊളപ്പുറം വഴിയും പോവേണ്ടതാണ്.
5) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ കാരിയാട് പാലം മുതല്‍ തലപ്പാറ വരെ വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
6) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ ആലിന്‍ചുവട് മുതല്‍ തലപ്പാറ വരെയുള്ള വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
7) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ള സര്‍വ്വീസ് റോഡുകള്‍ വാഹനഗതാഗതത്തിന് അനുവദിക്കുന്നതല്ല
8) ഉല്‍സവത്തിന് വരുന്ന വാഹനങ്ങള്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ള കോഴിക്കോട് തൃശ്ശൂര്‍ ഹൈവേയുടെ കിഴക്കു ഭാഗം ഹൈവേയില്‍ പാര്‍ക്ക് ചെയേണ്ടതാണ്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ