ചീരാൽ പ്രദേശത്തെ ജനങ്ങൾ മാസങ്ങളായി പുലി ഭീതിയിലാണ്.
പുലിയെ പിടിക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കയറുന്നില്ല.നിരീക്ഷണ ക്യാമറയിലും ദൃശ്യം ആയിട്ടില്ല. എന്നാൽ കൂടുവെച്ച സ്ഥലത്തുനിന്നും കിലോമീറ്ററുകൾക്ക് അപ്പുറം താഴത്തൂർ മഞ്ഞക്കുന്ന് ഭാഗത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ രാത്രി മഞ്ഞക്കുന്ന് രാഘവന്റെ വീട്ടുമുറ്റത്ത് നായയെ പിടിക്കാൻ പുലി ശ്രമിച്ചതായും വീട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് വനംവകുപ്പിന്റെ നിരീക്ഷണം വേണമെന്നും പുലിയെ പിടിക്കാൻ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .
300 ഏക്കറോളം വരുന്ന വേടൻകോട് എസ്റ്റേറ്റിന്റെ പലഭാഗങ്ങളും കാടുമൂടി കിടക്കുകയാണ് . പുലി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ്, തുടങ്ങിയ വന്യജീവികളുടെ താവളമാണ് ഇവിടെ. എസ്റ്റേറ്റിന്റെ ചുറ്റുഭാഗങ്ങളും ജനവാസ മേഖലയാണ്. കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറെയും മൃഗശല്യമുള്ളത് .
വേടൻ കോട് എസ്റ്റേറ്റ് മഞ്ഞക്കുന്ന് ഭാഗം കാട് മൂടിയ നിലയിലാണ് എസ്റ്റേറ്റിലെകാടു വെട്ടി തെളിക്കാൻ ഉടമകൾ തയ്യാറാകണമെന്നും വന്യമൃഗങ്ങളെ ഈ പ്രദേശത്തുനിന്ന് തുരത്താൻ വനം വകുപ്പ് നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജെ എ രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു, കെ സി കെ തങ്ങൾ, ടി ഗംഗാധരൻ, വിഎസ് സദാശിവൻ, സലിം നൂലക്കുന്ന്, ടി എൻ സുരേന്ദ്രൻ,എ സലീം തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ