സംസ്ഥാനത്ത് മഴ കടുക്കും; വയനാട് ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്.




സംസ്ഥാനത്ത് ഇന്ന് മുതൽ(ശനിയാഴ്ച )മൂന്ന് ദിവസം അതീവ ജാഗ്രത.
മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്.
നാളെ (മെയ് 25) വയനാട് കണ്ണൂർ, കാസർകോട്,  കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്.

മറ്റന്നാൾ (മെയ് 26) 11 ജില്ലകളിൽ റെഡ് അലർട്ടാണ്.

വയനാട്,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.

24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ (റെഡ് അലേർട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.