മലയോര ഹൈവേ നിർമാണം:മാനന്തവാടിയിൽ ഇന്ന് ട്രാഫിക് നിയന്ത്രണം.



മലയോര ഹൈവേ നിര്‍മ്മാണത്തിന്റ ഭാഗമായി അവസാനഘട്ട ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍
മാനന്തവാടി ടൗണിൽ ഇന്ന് (08/05/2025) വ്യാഴം രാവിലെ 7 മണി മുതല്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.

തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണിയാരം ജി.കെ.എം സ്‌കൂള്‍ ജംഗ്ഷന്‍ വഴി തിരിഞ്ഞ് ചൂട്ടക്കടവ് റോഡ് വഴി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പ്രവേശിച്ച് താഴെയങ്ങാടി വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.

 ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍
ഗാന്ധി പാര്‍ക്ക് വഴി  വണ്‍വേ ആയി എരുമത്തെരുവിലൂടെ കടന്നു പോകേണ്ടതാണ്.