സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും; അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്


അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടൽ, ആ ൻഡമാൻ കടൽ തുടങ്ങിയ മേഖലകളിൽ കാല വർഷം വ്യാപിച്ചു കഴിഞ്ഞു.

മധ്യ കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ സാധ്യത അടക്കം കണക്കിലെടുത്ത് കാലവർ ഷം കേരളത്തിൽ നേരത്തെ എത്താനുള്ള സാ ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. തീരദേശ മേഖലകളിലുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.