ബാങ്ക് ലോണ്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 62 ലക്ഷം രൂപ വൈത്തിരി സ്വദേശിയില്‍ നിന്നും തട്ടിച്ച പ്രതിയെ വൈത്തിരി പോലീസ് തമിഴ്നാട് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുവല്ലൂര്‍ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാര്‍ (31) ആണ് പിടിയിലായത്. വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് എഎസ്ഐ മുരളീധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോവിന്ദന്‍കുട്ടി സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ