മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക് പോയ കർണാടക KSRTC ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; രണ്ടുപേർ മരിച്ചു.


മാനന്തവാടിയിൽ നിന്നും ഇന്നലെ മൈസൂരേക്ക് പോവുകയായിരുന്ന കർണാടക കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്ക് യാത്രക്കിടെ എച്ച് ഡി കോട്ടക്ക് സമീപം ദമ്മനകെട്ട എന്ന സ്ഥലത്ത് എത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയും കാൽനടക്കാരിയായ സ്ത്രീയെ ഇടിച്ചതിന് ശേഷം ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് പാടത്തേക്ക് ബസ് ഇടിച്ചു നിന്നു. 

തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായത് അറിയാതെ ഡ്രൈവറെ മർദ്ദിച്ചു. ബസ് ഡ്രൈവർ
മൈസൂരിൽ നിന്നുള്ള സുനിൽ കുമാർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കാൽനടയാത്രക്കാരി ലക്ഷ്മമ്മ എന്ന സ്ത്രീയും മരിച്ചു.

യാത്രക്കാർക്ക് ആർക്കും പരിക്കില്ല സംഭവമുമായി ബന്ധപ്പെട്ട് അന്തരസന്തെ പോലീസ് സ്റ്റഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.രണ്ടുപേരുടെയും മൃതദേഹങ്ങൾ HDകോട്ട താലൂക്ക് ഹോസ്പിറ്റലേക്ക് കൊണ്ടുപോയി.