കൽപ്പറ്റ: ആദിവാസി യുവാവായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 2 പോലീസുകാർക്ക് സസ്പെൻഷൻ. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചുമതലയുള്ള എഎസ്ഐ ദീപ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താ ലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്‌തത്.കണ്ണൂർ റൈഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസാണ് പൊലീസുകാരെ സസ്പെൻ്റ് ചെയ്‌തുള്ള ഉത്തരവിറക്കി യത്.ഏപ്രിൽ ഒന്ന് ചൊവ്വാഴ്‌ച രാവിലെയാണ് അമ്പലവയൽ സ്വദേശിയായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിലെ ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി യത്.
ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് 17 കാരനായ ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.പ്രായപൂർത്തിയായെന്ന ധാര ണയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുൽ പോക്സോ കേസ് ഭയന്നാ യിരിക്കാം ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസ് എഫ്ഐആർ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ