വീട്ടിൽ കയറി വിദ്യാർഥിയെ കൊല പ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തേജസുമായുള്ള ബന്ധത്തിൽ നിന്നും ഫെബിൻ്റെ സഹോദരി പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിയും തേജസും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങൾ സമ്മതിച്ചിരുന്നു. പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി.
എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് പതിവായി ശല്യം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഇത് വിലക്കി. ഇതേതുടർന്നുണ്ടായ വൈരാ ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
യുവതിയെയും കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഉളിയകോവിൽ വിളപ്പുറം മാതൃക നഗർ 160ൽ ജോർജ് ഗോമസിൻ്റെ മകൻ ഫെബിൻ ജോർജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത്
തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കാറിൽ പർദ ധരിച്ചെത്തിയ തേജസ് ഫെബിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കുത്തിക്കൊലപ്പെ ടുത്തുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും പരിക്കേറ്റു. തേജസ് കൈയിൽ പെട്രോളും കരുതിയിരുന്നു. ഇത് ഗോമസിനുമേൽ ഒഴിച്ചു.
കുത്തേറ്റ ഫെബിൻ പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഓടി റോഡിൽ വീഴുകയായിരുന്നു. ഇതിനു സമീപത്തുനിന്നും ഫെബിനെ കു ത്തിയ കത്തി ലഭിച്ചിട്ടുണ്ട്. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്.
തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ല ത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കി ലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല. പി താവ് ചികിത്സയിലാണ്.
കുത്തിയശേഷം കാറിൽ കടന്ന തേജസ് കട പ്പാക്കട ചെമ്മാൻമുക്കിൽ റെയിൽവേ പാളത്തി ന് സമീപം കാർ ഉപേക്ഷിച്ച് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ