വർക്കലയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനില്‍ദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്.
ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനില്‍ദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്.
തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ