വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു.


കോഴിക്കോട് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്ബാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്.

മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. മാർച്ച്‌ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു മർദനം. സനലിന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഗിരീഷിനെ സനല്‍ മർദിച്ചത് . ഉറങ്ങുകയായിരുന്ന ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. 

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകൻ മർദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പോലീസ് തുടർനടപടികള്‍ ആരംഭിച്ചു.