ഓൺലൈനിൽ നഗ്നയാകാൻ ആവശ്യം; ഡിജിറ്റൽ അറസ്റ്റിൽ മുംബൈ യുവതിയിൽനിന്ന് തട്ടിയത് 1.7 ലക്ഷം രൂപ


മുബൈ: ഡല്‍ഹി പോലീസ് ചമഞ്ഞ് മുംബൈ യുവതിയിൽനിന്ന് തട്ടിയത് 1.7 ലക്ഷം രൂപ കവർന്ന് തട്ടിപ്പ് സംഘം. ബൊറിവാലി ഈസ്റ്റ് സ്വദേശിയായ 26-കാരിയിൽ നിന്നാണ് ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1.7 ലക്ഷം രൂപ കവര്‍ന്നത്. ഡല്‍ഹി പോലീസാണെന്ന് പറഞ്ഞുകൊണ്ടാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയെ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റ് ചെയ്തത്.

നിലവില്‍ ജയിലിൽ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തില്‍ യുവതിയുടെ പേരും ഉയര്‍ന്നുവന്നെന്നായിരുന്നു തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിച്ചത്. ഇത് പറഞ്ഞുകൊണ്ട് വീഡിയോ കോളിലൂടെയായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യല്‍ തുടരാനായി യുവതിയോട് ഹോട്ടലിൽ റൂമെടുക്കാന്‍ ആവശ്യപ്പെട്ട സംഘം ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78,000 രൂപ കൈമാറാൻ പറഞ്ഞു. കൂടാതെ ശാരീരിക പരിശോധന നടത്തുന്നതിനായി നഗ്നയാകാനും ആവശ്യപ്പെട്ടു. 

ഇതനുസരിച്ച യുവതി പിന്നീടാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം മനസ്സിലാക്കിയത്. തുടർന്ന് നവംബര്‍ 28-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയും ഐടി ആക്ടും പ്രകാരം കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.