പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം.
ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റിൽ ഒതുങ്ങി.
ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം.
തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ