വയനാട്ടിൽ വീണ്ടും ഓറഞ്ച് അലർട്ട്.. ജാഗ്രത നിർദ്ദേശം.മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ.

 


ജില്ലയിൽ ഇന്ന്  യെല്ലോഅലർട്ട്  ആയിരുന്നു എന്നൽ വൈകുന്നേരം 4 മണിക്ക് ശേഷം അത് ഓറഞ്ച് അലർട്ട് ആയി മാറിയിരിക്കുന്നു.

 ഇപ്പോൾ ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് രാത്രിയും ജില്ലയിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ട്.

 ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. അതിനാൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ.

 ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന  സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫീസർമാരുമായോ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് കൺട്രോളുമായോ  ബന്ധപ്പെടുക...

 ഫോൺ : 04936 204151, 

ടോൾ ഫ്രീ നം: 1077, 

മൊബൈൽ: 8078409770