നെയ്ക്കുപ്പ വനത്തിൽ 16 കാരിയെ കാണാതായി, തിരച്ചിൽ തുടരുന്നു


കേണിച്ചിറ നെയ്യ്ക്കുപ്പ വനത്തിൽ കൗമാരക്കാരിയെ കാണാതായി. 
കേളമംഗലം കോളനിയിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 16 കാരിയെയാണ് ഇന്ന് ഉച്ചമുതൽ കാണാതായത്.

കേണിച്ചിറ പോലീസും വനം വകുപ്പും തിരച്ചിൽ തുടരുകയാണ്, ആനശല്യം ഉള്ള പ്രദേശം ആണെന്നും രാത്രി വൈകിയും തിരച്ചിൽ നടത്തും എന്നും പോലീസ് പറഞ്ഞു. 

എന്നാൽ മുൻപും ഇവരെ ഇതുപോലെ കാണാതായിട്ടുണ്ടെന്നും പോലീസ് പറയുന്നു..