വയനാട് ജില്ലയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു



🔳ഡയറക്ടര്‍ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപക രംഗത്തെ പരിചയമാണ് അഭിലഷണീയ യോഗ്യത. കുറഞ്ഞ പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ നേരിട്ടോ തപാലിലോ നല്‍കണം.  അപേക്ഷാ ഫോറം www.keralamediaacademy.org ല്‍ ലഭിക്കും.

🔳കൂടിക്കാഴ്ച

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് വിഭാഗത്തിലേക്ക് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://tender.lsgkerala.gov.in ലും 04935 235235, 9496048309 നമ്പറുകളിലും ലഭിക്കും.

🔳കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി  ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.

 
ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ  ഓഫീസില്‍  അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബര്‍ 15 ന് രാവിലെ 11 ന്
സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04936-203338.

🔳അധ്യാപക നിയമനം

തൃശ്ശിലേരി: തൃശ്ശിലേരി ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ എച്ച്.എസ്.റ്റി (ഗണിതം), എച്ച്.എസ്.റ്റി (മലയാളം) താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 10 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച്‌ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.