സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍‌ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്.

അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഇന്നലെ പെയ്ത കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂരില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഒരു മണിക്കൂറിനിടെ 92 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.