ബെംഗളുരു∙ മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. 25 കോടിയുടെ തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്. മൈസൂരു പാണ്ഡവപുര സ്വദേശിയായ അൽത്താഫ് മെക്കാനിക്കാണ്.
15 വർഷമായി ലോട്ടറിയെടുക്കുന്ന അൽത്താഫിനെ ഒടുവിൽ ഭാഗ്യം തുണച്ചു. കഴിഞ്ഞ മാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റ് എടുത്തത്. അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ