കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ തിരുവോണം ബമ്ബർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് പറഞ്ഞു.
"കഴിഞ്ഞ കുറേക്കാലമായി കേരളത്തിലുള്ള തമിഴ്നാട് സ്വദേശിയാണ് നാഗരാജ്. കേരളത്തില്‍ വന്നിട്ട് 15 വർഷമായി. ഈ വർഷത്തില്‍ 10 വർഷം നിരവധി ലോട്ടറി കടകളില്‍ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി ചെയ്തത്. പിന്നീട് ബത്തേരിയിലെ ബസ്റ്റന്റില്‍ കാല് വയ്യാത്ത ഒരാള്‍ക്കൊപ്പം ലോട്ടറി വിറ്റു. സുല്‍ത്താൻ ബത്തേരിയിലെ എംജി റോഡിലാണ് എന്‍റെ ഷോപ്പ്. അഞ്ച് വർഷം ആയതേ ഉള്ളൂ ഷോപ്പ് തുടങ്ങിയിട്ട്.
ജൂലൈയില്‍ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാഗ്യം തേടി വരികയാണ്. നാഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്", എന്ന് നാരഗാജ് പറയുന്നു.
പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സിയാണ് ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
ഇത്തവണ ടൂറിസ്റ്റ് മേഖല മന്തഗതിയില്‍ ആയതിനാല്‍ കഴിഞ്ഞ തവണത്തെ അത്ര ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും ജിനീഷ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ