സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായിട്ടുണ്ടെങ്കിലും മഴയുടെ ശക്തി കുറയില്ല.

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിലായി അസ്ന ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നു. ഒരാഴ്ച ഇതേ നിലയിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.