ഡല്‍ഹി ഇനി അതിഷി ഭരിക്കും; പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എഎപി എംഎല്‍എമാരുടെ യോഗം.

അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയെ തിരഞ്ഞെടുത്തു.

നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രിയായ തിരഞ്ഞെടുത്തത്.

 കെജ്രിവാള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്കു വേണ്ടി സജീവമായ ഇടപെടലാണ് അതിഷി നടത്തിയത്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അതിഷി നടത്തിയത്.