തിരുനെല്‍വേലിയില്‍ വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകർക്കെതിരെ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റുചെയ്തു.
സ്വകാര്യ കോളജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോള്‍രാജ് എന്നിവർ രാത്രിയില്‍ മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു.
പന്തികേട് തോന്നിയ വിദ്യാർഥിനി ഫോണ്‍ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. അവർ അധ്യാപകകരുടെപേരില്‍ പാളയംകോട്ട പോലീസില്‍ പരാതി നല്‍കി.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തു. പോള്‍രാജ് ഒളിവിലാണെന്നും തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ