സംസ്ഥാനത്ത് ആദ്യ എംപോക്സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ. ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന് വിവരം അറിയിക്കണം എന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണം.
എല്ലാ ജില്ലകളിലും എല്ലാം മെഡിക്കൽ കോളേജുകളിലും ഐസലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, എല്ലാ ജില്ലകളിലും പരിശോധന സൗകര്യങ്ങളും ലഭ്യമാണ്.
ഐസലേഷൻ സൗകര്യവും ചികിത്സയും ലഭ്യമായ ആശുപത്രികളുടെ പട്ടികയും നോടൽ ഓഫീസർമാരുടെ ഫോൺ നമ്പറും ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
പനിയും ശരീരത്തിൽ ഉണ്ടാകുന്ന കുമിളകളുമാണ് എംഫോക്സിന്റെ പ്രധാന ലക്ഷണം.
മലപ്പുറം എടവണ്ണ സ്വദേശിയായ 38 കാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ