ഗുണ്ടൽപേട്ട അപകടം; മരിച്ചവരുടെ മൃതദേഹം രാവിലെ നാട്ടിലെത്തിക്കും.

ഗുണ്ടൽപേട്ട അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ പൂതാടിയിൽ എത്തിക്കും. 

ചാമരാജ് നഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ പുലർജിയുടെ പൂതാടിയിലേക്ക് എത്തിക്കും. ഇതിനായി മൃതദേഹങ്ങൾ കയറ്റിയ ആമ്പുലൻസുകൾക്ക് ദേശീയപാത 766 ലൂടെ കടന്നു പോകാൻ പ്രത്യേക അനുമതി നൽകും. 

മുത്തങ്ങ വനത്തിലൂടെ രാത്രി യാത്രാ നിരോധനം ഉള്ളതിനാലാണ് ഈ ആംബുലൻസിന് കടന്നു പോകാൻ ജില്ലാ ഭരണകൂടം പ്രത്യേക അനുമതി നൽകിയത്. 

പൂതാടി തോണിക്കുഴിയിൽ സത്യൻ ബിന്ദു ദമ്പതികളുടെ മകളാണ് അഞ്ചു, മൃതദേഹങ്ങൾ പൂതാടിയിൽ പൊതുദർശനത്തിന് വെച്ചശേഷം മലയിലുള്ള ധനീഷിന്റെ വീട്ടിലേക്ക് കൊണ്ടുപോകും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.