സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ. വരും തലമുറയ്ക്ക് ജോലി ചെയ്യാൻ സാധിക്കണം. പരാതി നൽകാൻ തയാറാകണം. സർക്കാർ നടപടി സ്വീകരിക്കണം. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. അനുഭവമുള്ള നടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് മൊഴി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടിലുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് പറയാൻ കഴിയില്ല എന്നും ഉഷ പറയുന്നു.
സിനിമാ മേഖലയിലെ കുറച്ച് പേർ മോശമായി പെരുമാറിയിട്ടുണ്ട്. ഒന്ന് രണ്ട് സംവിധായകരിൽ നിന്ന് ഇത്തരത്തിലുള്ള സമീപനം ഉണ്ടായിട്ടുണ്ട്. അപ്പോൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ വരെ തീരുമാനിച്ചിരുന്നു. ആ സമയത്ത് പരാതി പറയാൻ ഇടം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചു. മൂന്ന് നാലു ദിവസങ്ങൾക് ശേഷം ഇത്തരം വാർത്തകൾ മുങ്ങി പോകാറാണ് പതിവ്, ഈ കേസിൽ അതുണ്ടാകരുതെന്നും ഉഷ ഹസീന പറഞ്ഞു.
സിനിമാ മേഖലയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്നത് നേരത്തെ അറിഞ്ഞിരുന്നു. എന്നാൽ ഇത്രയും ഭയാനകമാണ് എന്നത് റിപ്പോർട്ടിലൂടെയാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. ചില സമീപനങ്ങളോട് പ്രതികരിക്കുന്നതിനാൽ ഈ പവർ കമ്മിറ്റി എന്ന് പറയുന്ന ആളുകൾ ഒതുക്കിയതാണ് എന്ന് ഇപ്പോൾ തോന്നുന്നുണ്ട്' എന്ന് ഉഷ ഹസീന പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ